സ്പാനിഷ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറിയ റോണാള്‍ഡോ ഇവിടെയും കരുത്ത് കാട്ടുകയാണ്. സെരി എയിൽ റൊണാൾഡോയുടെ ഒൻപതാം ഗോളാണ് സ്പാലിനെതിരെ പിറന്നത്

റോം: ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ യുവന്‍റസിന്‍റെ അപരാജിത കുതിപ്പ് തുടരുകയാണ്. യുവന്‍റസ് എതിരില്ലാത്ത രണ്ട് ഗോളിന് സ്പാലിനെ തോൽപിച്ചു. ഇരുപത്തിയൊൻപതാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അറുപതാം മിനിറ്റിൽ മാരിയോ മാൻസുകിച്ചുമാണ് യുവന്‍റസിനായി വല കുലുക്കിയത്.

സ്പാനിഷ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറിയ റോണാള്‍ഡോ ഇവിടെയും കരുത്ത് കാട്ടുകയാണ്. സെരി എയിൽ റൊണാൾഡോയുടെ ഒൻപതാം ഗോളാണ് സ്പാലിനെതിരെ പിറന്നത്. 13 കളിയിൽ 37 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് യുവന്‍റസ്.