യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം

ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ യുവന്‍റസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ തോല്‍പിച്ചു. തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കടക്കം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍(3, 64) കരുത്തിലായിരുന്നു റയലിന്‍റെ ജയം.