ലോകകപ്പ് യേോഗ്യതാ റൗണ്ടിൽ അര്‍ജന്റീനക്ക് ഇന്ന് ജീവന്മരണപോരാട്ടം. പെറുവിനെതിരായ മത്സരം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ. ലാറ്റിന്‍ അമേരിക്കന്‍ റൗണ്ടിൽ നിലവില്‍ പെറു നാലാമതും അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ്. പെറുവിനെയും അവസാന യോഗ്യത
മത്സരത്തിൽ ഇക്വഡോറിനെയും തോൽപ്പിച്ചില്ലെങ്കില്‍ അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. മേഖലയിൽ നിന്ന് നാലു ടീമുകളാണ് നേരിട്ട് യോഗ്യത നേടുന്നത്. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ബ്രസീലിനും മത്സമുണ്ട്. ബൊളീവിയയാണ് എതിരാളികള്‍. മറ്റൊരു നിര്‍ണായക മത്സരത്തിൽ ചിലി, ഇക്വഡോറിനെ നേരിടും