ആറ് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സാണ് രണ്ടാം ഇന്നിംഗ്സിലും ലങ്കയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്ന കമിന്‍സ് മത്സരത്തില്‍ 10 വിക്കറ്റ് പ്രകടനവുമായി കളിയിലെ കേമനായി.
ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ഓസ്ട്രേലിയ കണക്കുതീര്‍ത്തത് ശ്രീലങ്കയോട്. പരമ്പരയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ലങ്കയെ ഇന്നിംഗ്സിനും 40 റണ്‍സിനും തോല്‍പ്പിച്ച് ഓസ്ട്രേലിയ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്സില്‍ 144 റണ്‍സിന് പുറത്തായ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 139 റണ്‍സില്‍ വീണു. 323 റണ്‍സായിരുന്നു ഓസീസ് ആദ്യ ഇന്നിംഗ്സില്‍ അടിച്ചെടുത്തത്.
ആറ് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമിന്‍സാണ് രണ്ടാം ഇന്നിംഗ്സിലും ലങ്കയെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയിരുന്ന കമിന്‍സ് മത്സരത്തില്‍ 10 വിക്കറ്റ് പ്രകടനവുമായി കളിയിലെ കേമനായി. 32 റണ്‍സെടുത്ത തിരിമ്മന്നെയ്ക്കും 24 റണ്‍സ് വീതമെടുത്ത നിരോഷന്‍ ഡിക്‌വെല്ലക്കും ലക്‌മലിനും മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ ലങ്കക്കായി ചെറുത്തുനില്‍പ്പെങ്കിലും നടത്താനായുള്ളു. ഓസീസിനായി ജേ റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റെടുത്തു.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടുത്ത മാസം ഒന്നിന് കാന്‍ബറയില്‍ നടക്കും. ഇന്ത്യക്കെതിരായ നാലും ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഓസ്ട്രേലിയ 2-1നാണ് തോറ്റത്.
