2000ല്‍ ഇംഗ്ലണ്ടിനെതിരെ ജെയിംസ് ആഡംസ് 214 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പ് ഒരു വിന്‍ഡീസ് ബാറ്റ്സ്മാന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറി.

ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയുമായി വിന്‍ഡീസിനായി തിളങ്ങിയിട്ടും മധ്യനിര ബാറ്റ്സ്മാന്‍ ഡാരന്‍ ബ്രാവോയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. 215 പന്തില്‍ നിന്നാണ് ബ്രാവോ അര്‍ധസെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വിന്‍ഡീസ് ബാറ്റ്സ്മാന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയാണിത്. അര്‍ധസെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ ബ്രാവോ പുറത്താകുകയും ചെയ്തു.

2000ല്‍ ഇംഗ്ലണ്ടിനെതിരെ ജെയിംസ് ആഡംസ് 214 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പ് ഒരു വിന്‍ഡീസ് ബാറ്റ്സ്മാന്റെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറി. ജിമ്മി ആഡംസ്(208 പന്തില്‍), അഡ്രിയാന്‍ ഗ്രിഫിത്ത്(201 പന്തില്‍) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങള്‍.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധസെഞ്ചുറിയല്ല ഇത്. 1958-59ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ ട്രെവര്‍ ബെയ്‌ലി 350 പന്തില്‍ നേടിയ അര്‍ധസെഞ്ചുറിയാണ് ടെസ്റ്റിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി. അലന്‍ ബോര്‍ഡര്‍(262 പന്ത്), ഇവാന്‍ ഗ്രേ(238 പന്ത്), ക്രിസ്റ്റഫര്‍ ടവരെ(236 പന്ത്), പീറ്റര്‍ ടെയ്‌ലര്‍(235 പന്ത്), ബ്രയാന്‍ യംഗ്(229 പന്ത്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.