Asianet News MalayalamAsianet News Malayalam

മൈതാനമധ്യത്തു നിന്ന് അത്ഭുത ഗോളടിച്ച് ഡേവിഡ് വിയ്യ

David Villa scores an incredible goal from 50 yards away
Author
New York, First Published Apr 15, 2017, 12:30 PM IST

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ സ്‌പാനിഷ് താരം ഡേവിഡ് വിയ്യയുടെ മിന്നുംഗോള്‍. ന്യൂയോര്‍ക്ക് സിറ്റി എഫ് സിക്ക് വേണ്ടി ഫിലാഡല്‍ഫിയ യൂണിയതിരെയായിരുന്നു വിയ്യയുടെ അത്ഭുത ഗോള്‍.

മൈതാനമധ്യത്ത് നിന്ന് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു വിയ്യ. സ്ഥാനം തെറ്റി മുന്നോട്ടുകയറി നിന്ന ഫിലാഡല്‍ഫിയ ഗോള്‍ കീപ്പര്‍ ആന്ദ്രെ ബ്ലേക്ക് ഉയര്‍ന്നുവന്ന പന്ത് തട്ടിയിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 90-ാം മിനിട്ടിലായിരുന്നു വിയ്യുടെ ഗോള്‍ പിറന്നത്. മത്സരത്തില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി 2-0ന് ജയിച്ചു.

താന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഗോളുകളിലൊന്നെന്നാണ് മത്സരശേഷം ആന്ദ്രെ പിര്‍ലോ വിയ്യയുടെ ഗോളിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മേജര്‍ സോക്കര്‍ ലീഗില്‍ സമാനമായൊരു ഗോള്‍ ശ്രമം വിയ്യ നടത്തിയിരുന്നു. എന്നാല്‍ എന്ന് പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല ഗോള്‍ നേടിയതെന്നും ക്ഷീണം കാരണമാണ് ലോംഗ് റേഞ്ചര്‍ പരീക്ഷിച്ചതെന്നും വിയ്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios