ഡര്‍ബന്‍ ടെസ്റ്റിന് ഇടയില്‍ ഓസ്ട്രേലിയന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നത്തില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍

ഡര്‍ബന്‍: ഡര്‍ബന്‍ ടെസ്റ്റിന് ഇടയില്‍ ഓസ്ട്രേലിയന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കിടയിലുണ്ടായ പ്രശ്നത്തില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍. ഓസ്ട്രേലിയന്‍ സീനിയര്‍ താരം ഡേവിഡ് വാര്‍ണറാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിനെതിരെ തട്ടിക്കയറിയതെന്നും ഓസീസ് താരങ്ങള്‍ വാര്‍ണറെ പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളില്‍.

കളത്തിന് പുറത്ത് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ദക്ഷിണാഫ്രിക്കയിലെ ഒരു മാധ്യമമാണ്. ഇത് പ്രകാരം സ്റ്റേഡിയത്തില്‍ നിന്ന് ഡ്രെസിംഗ് റൂമിലേക്ക് കയറുന്ന വഴിയില്‍ വാര്‍ണര്‍ അധിക കോപകുലനായി ഡികോക്കിനെതിരെ ദേഷ്യപ്പെടുത്തതും അയാള്‍ക്കെതിരെ പഞ്ഞ് അടുക്കുന്നതും കാണാം.

ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ക്വാജ പിന്നീട് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് വാര്‍ണറെ പിടിച്ചുനിര്‍ത്തി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാര്‍ണറുടെ പ്രകോപനം സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡൂപ്ലസി ഓസീസ് വിക്കറ്റ് കീപ്പര്‍ ടീം പെയിനോട് പറയുന്നതും കാണാം.

ഗ്രൗണ്ടില്‍ നടന്ന വാക്കേറ്റത്തിന്‍റെ ബാക്കിയാണ് സിസിടിവി ദൃശ്യങ്ങളില്‍ എന്ന് വ്യക്തമാണ്. എന്തായാലും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം എടുത്തതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.