Asianet News MalayalamAsianet News Malayalam

ഡേവിസ് കപ്പ്: ഇന്ത്യക്കെതിരെ സ്‌പെയിനിന് ലീഡ്

Davis cup Feliciano Lopez beats Ramkumar Ramanathan Spain go 1 0 up
Author
Delhi, First Published Sep 16, 2016, 2:35 PM IST

ദില്ലി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ സ്‌പെയിനിന് ജയം. ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസിനോട് തോറ്റു. ജയത്തോടെ സ്‌പെയിനിന് 1-0 ലീഡായി. ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു ലോപ്പസിന്റെ ജയം. സ്കോര്‍ 6-4, 6-4, 3-6, 6-1.

ആദ്യ രണ്ടു സെറ്റിലും ഒപ്പത്തിനൊപ്പം നിന്നശേഷമാണ് രാമനാഥ് സെറ്റ് അടിയറവെച്ചത്. മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച രാമനാഥന്‍ സെറ്റ് നേടി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ലോക റാങ്കിംഗില്‍ 23-ാം റാങ്കുകാരനായ ലോപ്പസ് നാലാം സെറ്റില്‍ രാമനാഥന് അവസരമൊന്നും നകിയില്ല.

രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ സാകേത് മെയ്നേനിയും ലോക 13-ാം റാങ്കുകാരനായ ഡേവിഡ് ഫെററെ നാളെ നേരിടും.എഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ ദക്ഷിണ കൊറിയയയെ തകര്‍ത്താണ് ഇന്ത്യ ലോക ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയത്. യൂറോപ്പ്-ആഫ്രിക്ക സോണില്‍ നിന്ന് റുമാനിയയയെ കീഴടക്കിയാണ് സ്പെയിന്‍ ലോക ഗ്രൂപ്പ് പ്ലേ ഓഫിലെത്തിയത്. ഡേവിസ് കപ്പില്‍ ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയതില്‍ രണ്ടുതവണ ജയം സ്പെയിനിനൊപ്പമായിരുന്നു.

 

Follow Us:
Download App:
  • android
  • ios