Asianet News MalayalamAsianet News Malayalam

ഡിവില്ലിയേഴ്‌സും സ്റ്റെയ്‌നും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മടങ്ങിയെത്തി

De Villiers and Steyn back in southafrican team for 4 day test
Author
First Published Dec 19, 2017, 5:02 PM IST

ജൊഹാന്നസ്ബര്‍ഗ്: ലോകത്തിലെ ആദ്യ ചതുര്‍ദിന അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എബി ഡിവില്ലിയേഴ്‌സ്, ഡേല്‍ സ്റ്റെയ്ന്‍ എന്നിവരെ ഉള്‍പ്പെടുത്തി. ബോക്‌സിങ് ഡേയായ ഡിസംബര്‍ 26ന് സിംബാബ്‌വെയ്‌ക്കെതിരെയാണ് ദക്ഷിണാഫ്രിക്ക ചതുര്‍ദിന ടെസ്റ്റ് മല്‍സരത്തിന് ഇറങ്ങുന്നത്. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കിലാണ് മല്‍സരം. 2016 ഡിസംബറില്‍ കൈമുട്ടിനും തോളെല്ലിനുമേറ്റ പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ഡിവില്ലിയേഴ്‌സ് ഒരു വര്‍ഷത്തോളമായി ടെസ്റ്റ് മല്‍സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒരു പ്രാദേശിക ടി20 മല്‍സരത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമില്‍ ഹാഷിം ആംല, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍ എന്നീ പ്രമുഖരുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഡേല്‍ സ്റ്റെയ്‌ന് പുറമെ മോണെ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവരും പേസാക്രമണം നയിക്കാന്‍ ടീമിലുണ്ട്. ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജും ടീമിലെത്തിയിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ഒരു മല്‍സരം മാത്രമാണുള്ളത്. ജനുവരി ആദ്യം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് മല്‍സരമായാണ് ദക്ഷിണാഫ്രിക്ക ചതുര്‍ദിന ടെസ്റ്റ് മല്‍സരത്തെ കാണുന്നത്.

Follow Us:
Download App:
  • android
  • ios