ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.
ദില്ലി: ഇന്ത്യന് പ്രീമിയര് ലീഗില് അവസാന സ്ഥാനക്കാരായ ഡല്ഹി ഡെയര്ഡെവിള്സ് ഇന്ന് രാജസ്ഥാന് റോയല്സിനെ നേരിടും. ഡല്ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയില് രാത്രി എട്ട് മണിക്കാണ് മത്സരം. ടൂര്ണമെന്റില് മുന്നേറണമെങ്കില് ഇരുവര്ക്കും ജയം അനിവാര്യമാണ്. നിലവില് ഡല്ഹി അവസാന സ്ഥാനത്തും രാജസ്ഥാന് ആറാം സ്ഥാനത്തുമാണ്.

ഇതിന് മുന്പ് 17 തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില് 11 തവണയും രാജസ്ഥാന് റോയല്സിനായിരുന്നു വിജയം. ഫിറോസ് ഷാ കോട്ലയില് ആറ് തവണ കളിച്ചപ്പോള് ഇരു ടീമുകളും മൂന്ന് വീതം മത്സരങ്ങള് കളിച്ചു.
സഞ്ജു സാംസണും ബൗളിങ്ങില് ജോഫ്ര ആര്ച്ചറുമാണ് രാജസ്ഥാന്റെ ആയുധങ്ങള്. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല് റണ്സ് നേടിയ താരം സഞ്ജു സാംസണാണ്. മൊത്തം പട്ടികയില് ഒമ്പതാം സ്ഥാനത്താണ് സഞ്ജു. ഇന്ന് 30 റണ്സ് നേടിയാല് പോലും സഞ്ജുവിന് നാലാം സ്ഥാനത്തേക്ക് കയറാം.
സ്ഥിരതയില്ലാത്ത പ്രകടനാണ് രാജസ്ഥാന് റോയല്സിനെ വിഷമത്തിലാക്കുന്നത്. സഞ്ജുവും രഹാനെയ്ക്കും ഒഴികെ മറ്റാര്ക്കും മികച്ച പ്രകടനം നടത്താന് പോലും സാധിക്കുന്നില്ല. ബെന് സ്റ്റോക്സും ജോസ് ബട്ലറും നിരന്തരം പരാജയമാകുന്നു.
ഡല്ഹി ചെറിയ ചെറിയ തെറ്റുകള്ക്ക് വലിയ വില നല്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില് ചെന്നൈയുടെ കൂറ്റന് സ്കോര് പിന്തുടര്ന്ന ഡല്ഹി 13 റണ്സിനാണ് തോറ്റത്.
