ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ആദ്യപകുതി പിന്നിടുമ്പോല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍. 28ാം മിനിറ്റില്‍ ജിയാന്നി സുവെര്‍ലൂനാണ് ഡല്‍ഹിയുടെ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഡല്‍ഹി ഡൈനാമോസിന് വിജയിക്കാനായിട്ടില്ല.

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ആദ്യപകുതി പിന്നിടുമ്പോല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍. 28ാം മിനിറ്റില്‍ ജിയാന്നി സുവെര്‍ലൂനാണ് ഡല്‍ഹിയുടെ ഗോള്‍ നേടിയത്. 

ഡല്‍ഹിയുടെ ആധിപത്യമാണ് കണ്ടത്. ലാലിയന്‍സുല ചാങ്‌തേയുടെ മുന്നേറ്റം പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് തലവേദന സൃഷ്ടിച്ചു. 28ാം മിനിറ്റില്‍ അതിനുള്ള ഫലവും കിട്ടി. കോര്‍ണര്‍ കിക്ക് വഴി ഡല്‍ഹി ലീഡ് നേടി.