കോകപ്പന്‍ഹേഗന്‍: ഡെൻമാര്‍ക്ക് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് അട്ടിമറി വിജയം. ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സലനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടക്കി ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് സെമിയിലെത്തി. സ്കോര്‍ 14-21, 22-20, 21-7. ആദ്യ രണ്ടു ഗെമിയുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. എന്നാല്‍ നിര്‍ണായക മൂന്നാം ഗെയിമില്‍ മികവിലേക്കുയര്‍ന്ന അക്സലനെ നിഷ്പ്രഭമാക്കി ശ്രീകാന്ത് ഗെയിമും മത്സരവും സ്വന്തമാക്കി.
അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നേഹ്‍വാൾ ക്വാര്‍ട്ടറിൽ പുറത്തായി. ജപ്പാന്റെ അകാനെ യമഗൂച്ചിയോട് നേരിട്ടുള്ള ഗെയിമുൾക്കാണ് സൈനയുടെ തോൽവി. സ്കോര്‍ 10-21, 13-21.തീര്‍ത്തും നിറംമങ്ങിയ പ്രകടനമായിരുന്നു ഇന്ത്യൻ താരത്തിന്‍റേത്. മത്സരത്തിന്‍റെ ഒരുഘട്ടത്തിൽ പോലും സൈനക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.
മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പുറത്തായി. ടൂര്‍ണമെന്റിലെ ടോപ് സീഡായ ജപ്പാന്റെ സണ്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ തോല്‍വി.സ്കോര്‍ 13-21, 18-21.
