കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന ഫോമില്‍ ടീമിലെത്തിയ ഗൗതം ഗംഭീറിന് നേരെ ടീം ഇന്ത്യ ഒരിക്കല്‍ കൂടി കണ്ണടച്ചു. പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരം കൊല്‍ക്കത്ത ടെസ്റ്റിനുള്ള ടീമില്‍ ഇടം നല്‍കിയെങ്കിലും അന്തിമ ഇലവനില്‍ ഗംഭീറിന് പകരം ശീഖര്‍ ധവാനെ തന്നെ കളിപ്പിക്കാനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം. എന്നാല്‍ വീണ്ടും അവസരം ലഭിച്ച ധവാനാകട്ടെ തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു. 10 പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത ധവാന്‍ ഹെന്‍റിയുടെ പന്തില്‍ ബൗള്‍ഡായി.
മികച്ച ഫോമിലുള്ള ഗംഭീറിനെ ഒഴിവാക്കി ധവാന് അവസരം നല്‍കിയതിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ഉയര്‍ന്നു. കൊല്‍ക്കത്ത ടെസ്റ്റില്‍ തുടക്കത്തിലെ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ പൂജാരയും രഹാനെയും ചേര്‍ന്നാണ് കരകയറ്റിയത്. ധവാന് പുറമെ വിജയ്(9), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(9) എന്നിവരും തീര്‍ത്തും നിരാശപ്പെടുത്തി.

