ഏത് പ്രതിസന്ധിഘട്ടത്തിലും കൂളായി കാണപ്പെടുന്ന വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. അതിസമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും സംയമനം വിടാതെ പെരുമാറുന്ന ധോണിക്ക് പോലും നിയന്ത്രണം വിട്ട സന്ദര്‍ഭമുണ്ടായിരുന്നു
പൂനെ: ഏത് പ്രതിസന്ധിഘട്ടത്തിലും കൂളായി കാണപ്പെടുന്ന വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. അതിസമ്മര്ദ്ദ ഘട്ടങ്ങളില് പോലും സംയമനം വിടാതെ പെരുമാറുന്ന ധോണിക്ക് പോലും നിയന്ത്രണം വിട്ട സന്ദര്ഭമുണ്ടായിരുന്നു തിങ്കളാഴ്ച നടന്ന ചെന്നൈ ദില്ലി ഐപിഎഎല് മത്സരത്തില്.
ധോണി നിങ്ങള് കാണുന്ന പോലെ അത്ര കൂള് അല്ലെന്നും വന് ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്നും നേരത്തെ ചെന്നൈയിലും ഇന്ത്യന് ടീമിലും ധോണിയുടെ സഹകളിക്കാരന് റെയ്ന പറഞ്ഞിട്ടുണ്ട്. ഇത് ശരിയാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര് കിങ്സ്-ഡല്ഹി ഡെയര്ഡെവിള്സ് മത്സരത്തിനിടെ നടന്നത്.
ധോണിയുടെ ദേഷ്യത്തിന് ആദ്യം ഇരയായത് മലയാളിതാരം ആസിഫായിരുന്നു. 212 റണ്സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഡല്ഹി കുതിക്കുമ്പോള് മികച്ച ഇന്നിങ്സുമായി ക്രീസില് കളം നിറഞ്ഞ ഋഷഭ് പന്ത് ആസിഫിനെ നിരന്തരം സിക്സ് പറത്തുന്നത് ധോണി താരത്തിനടുത്ത് വെന്ന് ബോളിങ്ങില് മാറ്റം നിര്ദേശിച്ചത്. ആ സമയത്ത് ധോണിയുടെ മുഖത്ത് രോഷം പ്രകടമായിരുന്നു.
എന്നാല്, മത്സരത്തില് നിര്ണായക ഒവറില് വെസ്റ്റിന്ഡീസ് താര ഡ്വെയ്ന് ബ്രാവോ വരുത്തിയ പിഴവാണ് ധോണിയെ പരസ്യമായി ദേഷ്യപ്രകടനം നടത്താന് പ്രേരിപ്പിച്ചത്. മത്സരത്തിലെ 19ാം ഓവറില് ബ്രാവോ ബോള് ഡല്ബി ബാറ്റ്സ്മാന് വിജയ് ശങ്കര് സ്റ്റേഡിയത്തിലേക്ക് പറത്തി. ഇത് കണ്ട ധോണി കീപ്പിങ് സ്ഥാനത്ത് നിന്ന് നിരാശ പ്രകടപ്പിക്കുന്നത് ക്യാമറകള് ഒപ്പിയെടുത്തതോടെയാണ് ധോണി അത്ര കൂള് അല്ലെന്ന് ആരാധകര്ക്കും ബോധ്യപ്പെട്ടത്. തുടര്ച്ചയായ രണ്ട് സിക്സറുകള് പായിച്ച് ചെന്നൈയ്ക്ക് സമ്മര്ദ്ദം നല്കിയപ്പോഴാണ് ധോണി ദേഷ്യം പ്രകടിപ്പിച്ചത്.
