നാലാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി.189 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കി നിൽക്കെ 178 റൺസ് എടുത്ത് ഓൾ ഔട്ടായി. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ വിജയശിൽപി.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്..ഇന്ത്യക്ക് വേണ്ടി അജിങ്ക്യ രഹാനെയും ,എം.എസ് ധോണിയും അർധ സെഞ്ചുറി നേടി.
