സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ,സിവയുടെ പാട്ടും ഡാന്‍സുമെല്ലാം ഇന്‍റര്‍നെറ്റില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

View post on Instagram