പുതിയ പരസ്യത്തിന്‍റെ ഭാഗമായി ധോണി, കോഹ്ലി, രഹാന എന്നിവര്‍ സ്വന്തം ജേഴ്സിയിലെ പേരുകള്‍ക്ക് മാറ്റം വരുത്തി. സാധാരണ ധോണി സ്വന്തം ജേഴ്സിക്ക് മുകളില്‍ ധോണി എന്നാണ് എഴുതാറ് എന്നാല്‍ പുതിയ സ്റ്റാര്‍പ്ലസിന്‍റെ പരസ്യത്തില്‍ അത് ദേവകി എന്നാക്കുന്നു.

വീരാട് എന്ന് എഴുതാറുള്ള വീരാട് കോഹ്ലിയുടെ ജേഴ്സി സരോജ എന്നാക്കിയിരിക്കുന്നു പരസ്യത്തില്‍, രഹാനയുടെ ജേഴ്സിയുടെ പേര് സുജാത എന്നാക്കിയിരിക്കുന്നു പരസ്യത്തില്‍.

ഈ താരങ്ങളുടെ അമ്മമാരുടെ പേരാണ് ഇവര്‍ ജേഴ്സിയില്‍ എത്തുന്നത്. പരസ്യത്തിലെ ദൃശ്യത്തില്‍ ജേഴ്സിയിലെ പേര് മാറ്റം കണ്ട് എന്താ ഇങ്ങനെ എന്ന ചോദ്യത്തിന് ധോണി നല്‍കുന്ന ഉത്തരം ഇതാണ്, ഇതുവരെ ഞാന്‍ അച്ഛന്‍റെ പേര് ഇട്ടാണ് വന്നത്, അന്ന് ഒന്നും നിങ്ങള്‍ ഈ പേരിനെക്കുറിച്ച് ചോദിച്ചില്ലല്ലോ.?