ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 അര്‍ദ്ധസെഞ്ചുറികള്‍ തികച്ചതിനു പിന്നാലെ ധോണി മറ്റൊരു ചരിത്രനേട്ടത്തിനരികെ. ഏകദിനത്തില്‍ 263 റണ്‍സ് കൂടി നേടിയാല്‍ 10000 ക്ലബിലെത്തുന്ന 12-ാം താരമാകും ധോണി. 302 മല്‍സരങ്ങളില്‍ നിന്ന് 52.35 ശരാശരിയില്‍ 9737 റണ്‍സാണ് ധോണി ഇതിനകം നേടിയിരിക്കുന്നത്. റെക്കോര്‍ഡ് ബുക്കിലെത്തിയാല്‍ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകും ധോണി.
463 മല്‍സരങ്ങളില്‍ നിന്ന് 18426 റണ്‍സ് നേടിയ സച്ചിനാണ് പട്ടികയില്‍ മുന്നില്‍. സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, ജയവര്‍ധന, ഇന്‍സമാം, കാലിസ്, ഗാംഗുലി, ദ്രാവിഡ്, ലാറ, ദില്‍ഷന്‍ എന്നിവരാണ് 10000 ക്ലബിലുള്ള മറ്റ് താരങ്ങള്‍. ഏകദിനത്തില്‍ 10 സെഞ്ചുറികളും 66 അര്‍ധസെഞ്ചുറികളും ധോനിക്കുണ്ട്. നാല് മല്‍സരങ്ങള്‍ അവശേഷിക്കെ ഓസീസിനെതിരായ പരമ്പരയില്‍ തന്നെ ധോണിക്ക് നേട്ടം കീഴടക്കാനായേക്കും.
