ദില്ലി: ന്യൂസീലന്‍ഡിന്‍റെ മാര്‍ട്ടിന്‍ ഗുപ്റ്റിലെ പുറത്താക്കിയ ഹര്‍ദിക് പാണ്ഡ്യയുടെ പറക്കും ക്യാച്ച് ആരും മറന്നുകാണില്ല. എന്നാല്‍ പാണ്ഡ്യയുടെ പറക്കല്‍ കണ്ട് ശരിക്കും അന്തംവിട്ടത് വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയാണ്. ചഹലിന്‍റെ പന്തില്‍ സിക്‌സിനു ശ്രമിച്ച ഗുപ്റ്റിലെ ലോംഗ് ഓഫില്‍ പാണ്ഡ്യ അത്ഭുതകരമായി പിടിയിലൊതുക്കുകയായിരുന്നു.
പാണ്ഡ്യയുടെ ക്യാച്ചിനെ പ്രകീര്‍ത്തിച്ച് നായകന്‍ വിരാട് കോലിയുള്‍പ്പെടെ നിരവധിപേര്‍ എത്തിയെങ്കിലും ധോണിയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പാണ്ഡ്യയുടെ അവിശ്വസനീയ ക്യാച്ച് മാര്‍ട്ടിന് ഗുപ്റ്റിലിനും വിശ്വസിക്കാനായില്ല. അതേസമയം ബാറ്റിംഗില്‍ പരാജയപ്പെട്ട പാണ്ഡ്യ തകര്‍പ്പന്‍ ഫീല്‍ഡിംഗ് കൊണ്ട് മത്സരത്തിലെ താരമായി.
