ഷമിയെ  പിന്തുണച്ച് ധോണിയും  കപില്‍ ദേവും

ഗാര്‍ഹിക പീ‍ഡന കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ധോണിയും കപില്‍ ദേവും രംഗത്തെത്തി. ഷമി രാജ്യത്തെയും ഭാര്യയെും വഞ്ചിക്കുമെന്ന് തോന്നുന്നില്ലെന്ന് ധോണി ഒരു ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ഷമിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ മാധ്യമങ്ങളും മറ്റുള്ളവരും ഇടപെടരുതെന്നും ധോണി ആവശ്യപ്പെട്ടു.

ഷമിക്കെതിരായ ആരോപണങ്ങള്‍ ഇപ്പോള്‍ മാത്രം ഉന്നയിച്ചത് സംശയാസ്‍പദമെന്നായിരുന്നു കപില്‍ ദേവിന്റെ പ്രതികരണം.