മുംബൈ: ഏകദിന ക്യാപ്റ്റൻ എം എസ് ധോണി 2019 ലോകകപ്പ് വരെ തുടരണമെന്ന് ഇന്ത്യൻ ടീം സെലക്ടർമാർ. നിലവിലെ സാഹചരത്തിൽ ധോണിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നു.
പൂർണ കായികക്ഷമതയോടെയാണ് ധോണി ഇപ്പോഴും കളിക്കുന്നത്. പ്രായം ധോണിയുടെ പ്രകടനത്തെയോ ആവേശത്തേയൊ ബാധിച്ചിട്ടില്ല. പുതുമുഖ താരത്തിന്‍റെ ശാരീരികക്ഷമതയാണ് ഇപ്പോഴും ധോണിക്കുള്ളതെന്നും സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഒരാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
നേരത്തേ, ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഏകദിനത്തിലും ട്വന്റി-20 20യിലും കൂടി ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സെലക്ഷൻ കമ്മിറ്റി.
