ലീഗ് കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ക്ലബ്ബാണ് ഡൈനാമോ ബ്രെസ്റ്റ്

മിന്‍സ്ക്ക്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പുതിയ ദൗത്യം ഏറ്റെടുത്തു. ബെലാറസ് ക്ലബ്ബ് ഡൈനാമോ ബ്രെസ്റ്റിന്‍റെ ചെയര്‍മാനായി ഡീഗോ മറഡോണ സ്ഥാനമേറ്റു. 3 വര്‍ഷത്തേക്കാണ് കരാര്‍. ലോകകപ്പിലെ ഫിഫ അംബാസിഡറായുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിച്ച ശേഷമാണ് 
മറഡോണ ബെലാറസിലെത്തിയത്.

വെല്ലുവിളികൾ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറഡോണ പറഞ്ഞു. ലീഗ് കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ക്ലബ്ബാണ് ഡൈനാമോ ബ്രെസ്റ്റ്. യുഎഇ ക്ലബ്ബ് അൽ ഫുജൈറയിലെ പരിശീലക പദവി ഒഴിഞ്ഞാണ് മറഡോണ ബെലാറസിലെത്തുന്നത്. മറഡോണ എത്തുന്നതോടെ ഡൈനാമോയുടെ കളി മാറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇവിടെ ഡൈനാമോയ്ക്ക് കിരീടം നേടാനായാല്‍ മറഡോണയുടെ പരിശീലകഭാവിയും സുരക്ഷിതമാകും.