ഡിയേഗോ സിമിയോണി സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി തുടരും. 2022 വരെ പരിശീലകനായി തുടരുന്ന കരാറിലാണ് അര്‍ജന്റീനക്കാന്‍ ഒപ്പുവച്ചത്. ഇംഗ്ലീഷ് ക്ലബുകള്‍ സിമിയോണിയെ റാഞ്ചാനുള്ള ശ്രമത്തിനിടെയാണ് പുതിയ കരാര്‍.
മാഡ്രിഡ്: ഡിയേഗോ സിമിയോണി സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി തുടരും. 2022 വരെ പരിശീലകനായി തുടരുന്ന കരാറിലാണ് അര്‍ജന്റീനക്കാന്‍ ഒപ്പുവച്ചത്. ഇംഗ്ലീഷ് ക്ലബുകള്‍ സിമിയോണിയെ റാഞ്ചാനുള്ള ശ്രമത്തിനിടെയാണ് പുതിയ കരാര്‍. 2011ലാണ് സിമിയോണി അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായി എത്തുന്നത്.
ഫുട്‌ബോള്‍ താരമായിരിക്കുന്ന കാലം മുതല്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഭാഗമാണ് സിമിയോണി. 412 മത്സരങ്ങളില്‍ അത്‌ലറ്റിക്കോയെ പരിശീലിപ്പിച്ചു. രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങള്‍, ഒരു ലാലിഗ, രണ്ട് സൂപ്പര്‍ കപ്പ്, ഒരു സൂപ്പര്‍ കോപ, ഒരു കോപ ഡെല്‍ റേ എന്നീ കിരീടങ്ങളാണ് സിമിയോണി അത്‌ലറ്റിക്കോ മാഡ്രിഡിന് ഇതുവരെ നേടിക്കൊടുത്തിട്ടുള്ളത്.
