ഇന്ത്യന്‍ ടീം സെലക്ഷനെതിരെ വിമര്‍ശനങ്ങളുമായി വീണ്ടും ഹര്‍ഭജന്‍ സിംഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിയെയാണ് ഹര്‍ഭജന്‍ വിമര്‍ശിക്കുന്നത്. അഫ്ഗാനെതിരെയും ഇംഗ്ലണ്ടിനെതിരെയും തുടര്‍ച്ചയായ ആറ് ടെസ്റ്റുകളില്‍ ബെഞ്ചിലിരുത്തിയശേഷം കരുണ്‍ നായരെ ഒഴിവാക്കി. ഇത് ദുരൂഹതയാണ്. ഇതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മൂന്ന് മാസത്തോളം ബെഞ്ചിലിരുന്ന് കളി കണ്ട ഒരു കളിക്കാരന്‍ എങ്ങനെയാണ് ഒഴിവാക്കാന്‍ത്തക്കവണ്ണം മോശക്കാരനാകുന്നത്.
മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷനെതിരെ വിമര്‍ശനങ്ങളുമായി വീണ്ടും ഹര്‍ഭജന്‍ സിംഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിയെയാണ് ഹര്‍ഭജന്‍ വിമര്‍ശിക്കുന്നത്. അഫ്ഗാനെതിരെയും ഇംഗ്ലണ്ടിനെതിരെയും തുടര്‍ച്ചയായ ആറ് ടെസ്റ്റുകളില്‍ ബെഞ്ചിലിരുത്തിയശേഷം കരുണ്‍ നായരെ ഒഴിവാക്കി. ഇത് ദുരൂഹതയാണ്. ഇതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മൂന്ന് മാസത്തോളം ബെഞ്ചിലിരുന്ന് കളി കണ്ട ഒരു കളിക്കാരന്‍ എങ്ങനെയാണ് ഒഴിവാക്കാന്‍ത്തക്കവണ്ണം മോശക്കാരനാകുന്നത്.
ദേശീയ ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ എന്ത് മാനദണ്ഡമാണ് പ്രയോഗിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല. വിവിധ കളിക്കാര്‍ക്ക് സെലക്ടര്‍മാര്‍ ഇപ്പോഴും പല അളവുകോലാണ് നിശ്ചയിച്ചിരിക്കുന്നത്. ചിലര്‍ക്ക് വിജയിക്കാനായി ഒരുപാട് സമയം അനുവദിക്കുമ്പോള്‍ ചിലര്‍ക്ക് പരാജയപ്പെടാന്‍ പോലും ഒവസരം നല്‍കുന്നില്ല. ഇത് നീതീകരിക്കാനാവില്ല. കരുണ്‍ നായര്‍ക്ക് പകരം ടീമിലുള്ള ഹനുമാ വിഹാരി മികച്ച കളിക്കാരനാണ്. പക്ഷെ അദ്ദേഹം വിന്‍ഡീസിനെതിരെ പരാജയപ്പെട്ടാല്‍ സെലക്ടര്‍മാര്‍ എന്താണ് ചെയ്യുക.
ഒരു കളിക്കാരനും പരാജയപ്പെടരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എങ്കിലും ഈ ചോദ്യം പ്രസക്തമാണ്. വിഹാരി പരാജയപ്പെട്ടാല്‍ വീണ്ടും കരുണ്‍ നായരിലേക്ക് പോകുമോ. അങ്ങനെയാണെങ്കില്‍ ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ കരുണിനാവുമോ. ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പെങ്കിലും സെലക്ഷന്‍ സംബന്ധിച്ചകാര്യങ്ങളില്‍ സുതാര്യത ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
