ധര്‍മ്മശാല: ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല ലങ്കന്‍ ബൗളര്‍മാര്‍. നാല് ബാറ്റ്സ്മാന്‍മാര്‍ പൂജ്യത്തിന് മടങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. പൂജ്യത്തിന് മടങ്ങിയവരില്‍ ശ്രദ്ധേയമായ വിക്കറ്റ് ദിനേശ് കാര്‍ത്തിക്കിന്‍റെതായിരുന്നു. 18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് ഡക്കായത്. ഇതോടെ കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് കാര്‍ത്തിക്കിന്‍റെ പേരിലായി.
പതിനാറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയ മുന്‍ താരം എക്നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. എന്നാല്‍ അക്കൗണ്ട് തുറക്കാതെ 31 പന്തുകളില്‍ വിക്കറ്റ് സമ്മാനിച്ച വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടന്‍റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. സുരങ്ക ലക്മലിന്‍റെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ ബൗളര്‍മാര്‍ ധര്‍മ്മശാലയില്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യ വെറും 112 റണ്‍സിന് ഓള്‍ഔട്ടായി.
