ദില്ലി: ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. അര്‍ജുന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പട്ടികയില്‍ മലയാളി താരങ്ങള്‍ ഇല്ല.
ഒളിംപിക്‌സിലെ അവിസ്മരണീയ പ്രകടമാണു ദിപയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഒളിംപിക്‌സ് ജിംനാസ്റ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണു ദിപ. റിയോയില്‍ ദിപ നാലാം സ്ഥാനം നേടിയിരുന്നു.
മലയാളി താരങ്ങളായ ടിന്റു ലൂക്ക, ദീപിക പള്ളിക്കല്‍, ബെറ്റി ജോസഫ്, ഒ.പി. ജെയ്ഷ എന്നിവര്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പുരസ്കാരം ലഭിച്ചില്ല.
അര്‍ജുന പുരസ്കാരം ലഭിച്ചവര്‍;
ശിവ ഥാപ്പര്‍ (ബോക്‌സിംഗ്)
അപൂര്‍വ ചന്ദേല (ഷൂട്ടിങ്)
വി. രഘുനാഥ് (ഹോക്കി)
ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്)
രജത് ചൗഹാന്‍ (അമ്പെയ്ത്ത്)
അജിന്‍ക്യ രഹാന (ക്രിക്കറ്റ്)
സൗരവ് കോത്താരി (ബില്യാര്‍ഡ്സ്)
