ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ ആഘാതത്തിനു പിന്നാലെ വിന്‍ഡീസ് പരമ്പരയില്‍ തകര്‍ത്താടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-0 ന് മുന്നില്‍ നില്‍ക്കുകയാണ് ഇന്ത്യ. അതിനിടയിലാണ് ഹണിമൂണ്‍ ജോളിയില്‍ താര ജോഡികള്‍ അടിച്ചു പൊളിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്.
വിദേശ പരമ്പരകള്‍ക്കിടെ ഭാര്യയേയും കൂടെ കൂട്ടുന്നവരാണ് മിക്ക താരങ്ങളും. മനോഹരമായ ലോക്കേഷനുകളില്‍ പ്രത്യേകിച്ചും. കളത്തിലെ പോരാട്ടത്തിനൊപ്പം കുടുംബവുമായുള്ള ഒത്തുചേരലുകളും താരങ്ങള്‍ക്ക് അനുഭവം തന്നെയാണ്. വിന്‍ഡീസില്‍ നടക്കുന്ന പരമ്പരയ്ക്കിടെ ദിനേഷ് കാര്‍ത്തിക്കിനൊപ്പം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലുമുണ്ട്. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച.
ദീപികയും കാര്‍ത്തിക്കുമുള്ളതും, ദീപിക സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്നതുമായ ചിത്രത്തിനു അടിയില്‍ ഭര്‍ത്താവിനൊപ്പമുള്ള യാത്ര ബുദ്ധിമുട്ടേറിയ ജോലി ആണെന്ന് ദീപിക കുറിച്ചിരുന്നു. തൊട്ടു പിന്നാലെ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സന്ദേശം എത്തി. ആ പുള്‍ എവിടെ ആണ് എന്നായിരുന്നു ചോദ്യം.
അത് തന്‍റെ സ്വകാര്യ പൂള്‍ ആണെന്നും വന്നാല്‍ നിമ്പു പാനി ഉണ്ടാക്കി നല്‍കാമെന്നും ദീപികയും തിരിച്ചടിക്കുകയായിരുന്നു. ഏകദിന ടീമിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 യിലും ദിനേഷ് കാര്‍ത്തിക്കുണ്ട്.
