കളിമൈതാനത്തെ പോരാട്ട ചൂടിനിടെ പന്ത്​ തട്ടിയെടുത്ത്​ മുന്നേറാൻ എത്തിയത്​ ഇരു ടീമി​ന്‍റെയും മുൻനിരതാരമായിരുന്നില്ല. കോർണർ കിക്കിലേക്ക്​ വഴുതിയ പന്ത്​ തട്ടിയെടുത്ത്​ ലൈനിനടുത്ത്​ കൂടെ കുതിക്കാൻ എത്തിയ പട്ടി ഗ്രൗണ്ടിൽ മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും താരമായി. അർജന്‍റീനയിലെ സ്​പോർട്​സ്​ ചാനലായ ട്രൈ സി സ്​പോർട്​സ്​ ആണ്​ പന്ത്​ തട്ടിയെടുത്ത്​ കുതിക്കുന്ന പട്ടിയുടെ വീഡിയോ പുറത്തുവിട്ടത്​.

അർജന്റീനയിലെ സാൻ ലോറൻസോയും ആർസെലനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു പട്ടിയുടെ പ്രകടനം. ലൈനിന്​ പുറത്തേക്ക്​ വന്ന പന്ത്​ ഓടിയെത്തി തട്ടികൊണ്ടുപോകുന്ന പട്ടി കാണികൾക്കും ഹരം പകരുന്ന കാഴ്​ചയായി.

പന്ത്​ വാങ്ങാൻ ശ്രമിക്കുന്ന കളിക്കാർക്ക്​ നേരയെും ഒഫീഷ്യൽസിന്​ നേരെയും പട്ടി അരിശം പ്രകടിപ്പിക്കുന്നുണ്ട്​. കുരക്കുന്ന പട്ടിക്ക്​ നേരെ നീട്ടിയ ചാനൽ മൈക്കിൽ കടിക്കു​ന്നതായും ദൃശ്യങ്ങളിലുണ്ട്​. പട്ടിയുടെ ഫുട്​ബാൾ കളി 8000ല്‍ അധികം തവണയാണ്​ ചാനൽ റി ട്വീറ്റ്​ ചെയ്​തത്​.