വിശാഖപ്പട്ടണം: വിശാഖപ്പട്ടണം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി തടസ്സപ്പെടുത്തി തെരുവുനായ സോഷ്യല്‍ മീഡയയിലും തരംഗമായതിന് തൊട്ടുപിന്നാലെ നായക്ക് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ടും ഉണ്ടാക്കിയിരിക്കുകയാണ് ആരാധകര്‍. വിസാഖ് ഡോഗ് എന്ന പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട് തുറന്നിരിക്കുന്നത്.

Scroll to load tweet…

ചായക്ക് തൊട്ടുമുന്‍പാണ് നായ ഗ്രൗണിലിറങ്ങിയത്. ഗ്രൗണ്ട് സ്റ്റാഫ് നായയെ ഓടിച്ചുവിടാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. പിന്നീടാണ് കളി നിര്‍ത്തിവച്ച് കളിക്കാര്‍ പവലിയനിലേക്ക് മടങ്ങിയത്. ചേതേശ്വര്‍ പൂജാരയും വിരാട് കൊഹ്‌ലിയും 90 റൺസ് പിന്നിട്ടുനില്‍ക്കെയായിരുന്നു നായ ഗ്രൗണ്ടിലെത്തിയത്.

ഇടവേളക്ക് ശേഷം തിരിച്ചെത്തിയാണ് ഇരുവരും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നായ കാരണം ഒരു സെഷനിലെ മത്സരം നിര്‍ത്തിവയ്ക്കുന്നത് ആദ്യ അനുഭവമാണെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞു.