തുടര്‍ച്ചയായ മൂന്നാം തവണയും ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍.

പാരീസ്: ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍. രണ്ടാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് തീം സെമിയില്‍ പ്രവേശിച്ചിതത്. സ്‌കോര്‍ 6-4 6-2 6-1. 

കളിമണ്‍ കോര്‍ട്ട് സ്‌പെഷ്യലിസ്റ്റായ തീം കഴിഞ്ഞ രണ്ട് വര്‍ഷവും ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്തിയ താരമാണ്. 2016ല്‍ നൊവാക് ദ്യോക്കോവിച്ചിനോടും കഴിഞ്ഞ വര്‍ഷം റാഫേല്‍ നദാലിനോടും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 

സ്വരേവിനെതിരേ അഞ്ച് എയ്‌സുകളാണ് തീം തൊടുത്തത്. സ്വരേവിന് ഇതുവരെയുള്ള മത്സരങ്ങളെല്ലാം ബുദ്ധിമുട്ടേറിയതായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അഞ്ച് സെറ്റുകള്‍ അതിജീവിച്ചാണ് സ്വരേവ് മുന്നേറിയത്.