മാഡ്രിഡ്: ലിയോണൽ മെസിയുടെ ഇരട്ട ഗോൾ മികവിൽ ബാഴ്സലോണ റയൽ സോസിഡാഡിനെ തോൽപ്പിച്ചു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. പതിനേഴാം മിനുറ്റിലും മുപ്പത്തിയേഴാം മിനുറ്റിലുമാണ് മെസി ബാഴ്സക്കായി ഗോൾ നേടിയത്.

അൽകാസറിന്റെ വകയായിരുന്നു ബാഴ്സയുടെ മൂന്നാം ഗോൾ. അതിനിടെ ഉംറ്റിറ്റി സെൽഫ് ഗോൾ ബാഴ്സയ്ക്ക് തിരിച്ചടിയായി. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് സ്പോർടിംഗ് ജൈജോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

ഇസ്കോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു റയലിന്റെ ജയം. ആൽവാരോ മൊറാട്ട റയലിന്റെ വിജയ ഗോൾ നേടി..സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.