ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിന് ഇന്ത്യ നാളെയിറങ്ങുന്നു
ലോഡ്‌സ്: ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ നടക്കും. മൂന്ന് കളികളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് നാളെയും മികവ് ആവർത്തിക്കാനായാൽ പരമ്പര സ്വന്തമാക്കാം.
പുറത്താവാതെ 137 റൺസെടുത്ത രോഹിത് ശർമ്മയുടെയും ആറ് വിക്കറ്റ് കൊയ്ത സ്‌പിന്നര്‍ കുല്‍ദീപ് യാദവിറെയും മികവിലായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ഇരുവരുടെയും മിന്നും ഫോമാണ് രണ്ടാം അങ്കത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
