ലണ്ടന്‍: അതീവ ഗുരുരുത ഹൃദ്രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജെയിംസ് ടെയ്‌ലര്‍ ഇരുപത്തിയാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിട ചൊല്ലി. എന്റെ ജീവിത്തിലെ ഏറ്റവും കടുപ്പമേറിയ ആഴ്ചയാണിത്. എന്റെ ലോകം കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നു. പക്ഷെ അതിനോട് പൊരുതാന്‍ തന്നെയാണ് എന്റെ തീരുമാനം-ടെയ്‌ലര്‍ ട്വിറ്ററില്‍ കുറിച്ചു.
Safe to say this has been the toughest week of my life! My world is upside down. But I'm here to stay and I'm battling on! #lifestooshort 😝🤒
ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകളിലും, 27 ഏകദിനങ്ങളിലുമാണ് ടെയ്‌ലര്‍ പാഡണിഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടെയ്‌ലറുടെ അവസാന പരമ്പര.
ഇംഗ്ലീഷ് കൗണ്ടിയില്‍ നോട്ടിങ്ഹാംഷെയറിന്റെ താരമാണ് ടെയ്‌ലര്‍. കാംബ്രിഡ്ജ് എംസിസിയുവിനെതിരെ നടന്ന മത്സരത്തിനിടയില്‍ അവശനായ ടെയ്‌ലര്‍ പാതിവഴിയില്‍ മത്സരം അവസാനിപ്പിച്ച് കളം വിട്ടിരുന്നു. വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നായിരുന്നു അന്നുണ്ടായ ധാരണ. വിശദ പരിശോധനയിലാണ് ഹൃദ്രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
രോഗത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് വിരമിക്കല്‍ തീരമാനം. ടെയ്‌ലറുടെ പൊടുന്നനെയുള്ള വിരമിക്കല്‍ ഞെട്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ടിന്റെ ടീം ഡയറക്ടര്‍ ആന്‍ഡ്രൂ സ്ട്രസ് പറഞ്ഞു. സഹതാരങ്ങളായ ജോണി ബെയര്‍സ്റ്റോയും സ്റ്റുവര്‍ട്ട് ബ്രോഡും ട്വിറ്ററിലൂടെ ടെയ്‌ലര്‍ക്ക് പിന്തുണ അറിയിച്ചു.
