രാജ്കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹസീബ് ഹമീദ് ഇംഗ്ലണ്ടിനായി ഓപ്പണറാി അരങ്ങേറിയപ്പോള്‍ അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അമിത് മിശ്ര, അശ്വിന്‍, ജഡേജ എന്നിവരാണ് സ്പിന്നര്‍മാരായി ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയത്. ഉമേഷ് യാദവും മുഹമ്മദ് ഷാമിയുമാണ് പേസര്‍മാര്‍.

മുരളി വിജയ്ക്കൊപ്പം ഗൗതം ഗംഭീറാണ് ഓപ്പണറായി ടീമിലെത്തിയത്. ഇംഗ്ലണ്ടും രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇറങ്ങിയത്. ഇടംകൈയന്‍ സ്പിന്നര്‍ സഫര്‍ അന്‍സാരിയും ആദില്‍ റഷീദുമാണ് സ്പിന്നര്‍മാരായി ഇംഗ്ലണ്ട് ടീമിലെത്തിയത്.