ഇന്ത്യക്കെതിരേ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 400 കടന്നു. നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ക്ക് 404 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷട്ത്തില്‍ 364 റണ്‍സ് നേടാന്‍ അവര്‍ക്ക് സാധിച്ചു. ബെന്‍ സ്‌റ്റോക്‌സ് (18), സാം കുറന്‍ (7) എന്നിവരാണ് ക്രീസില്‍.

ലണ്ടന്‍: ഇന്ത്യക്കെതിരേ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ലീഡ് 400 കടന്നു. നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ക്ക് 404 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷട്ത്തില്‍ 364 റണ്‍സ് നേടാന്‍ അവര്‍ക്ക് സാധിച്ചു. ബെന്‍ സ്‌റ്റോക്‌സ് (18), സാം കുറന്‍ (7) എന്നിവരാണ് ക്രീസില്‍.

അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റര്‍ കുക്ക് (147), ക്യാപ്റ്റന്‍ ജോ റൂട്ട് (125) എന്നിവരുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിച്ചത്. കീറ്റണ്‍ ജെന്നിങ്‌സ് (10), മൊയീന്‍ അലി (20), ജാണി ബെയര്‍സ്‌റ്റോ (18), ജോസ് ബട്‌ലര്‍ (0) എ്ന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. 14 ഫോറിന്റെ സഹായത്തോടെയാണ് കുക്ക് 147 റണ്‍സെടുത്തത്. 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.

ഇരുവരേയും ഹനുമാ വിഹാരി പുറത്താക്കി. വിഹാരി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. വരും ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഇന്ത്യക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം വെയ്ക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം.