ആഷസ് ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കം. ഇംഗ്ലണ്ട് ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാകുന്നത് ബ്രിസ്ബേന്‍ ആണ്. 31 വര്‍ഷമായി ഇംഗ്ലണ്ട് ഒരു കളി പോലും ജയിച്ചിട്ടില്ലാത്ത ബ്രിസ്ബേനാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

140 വര്‍ഷം പഴക്കമുളള ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആഷസിനോളം വീറും വാശിയും ഉള്ള പോരാട്ടങ്ങളിലെന്ന് തന്നെ പറയാം. പുതിയ പതിപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ജോ റൂട്ട്. ആതിഥേയരായ ഓസ്ട്രേലിയയുടെ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്‍റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാല്‍ സെലക്ടര്‍മാരുടെ മണ്ടത്തരം കാരണം ഓസീസ് പരന്പര കൈവിട്ടെന്ന കുറ്റപ്പെടുത്തലുമായി വോൺ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മിച്ചൽ സ്റ്റാര്‍ക്ക്, ജെയിംസ് ആന്‍ഡേഴ്സന്‍ എന്നീ പേസര്‍മാരുടെ ഫോമും പരന്പരയിൽ നിര്‍ണായകമാകും.