ലോര്‍ഡ്സ്: ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് മോശം തുടക്കം. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റുചെയ്യുന്ന ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്‌ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ മൂന്നിന് 64 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ലോറന്‍ വിന്‍ഫീല്‍ഡ്(24), ടാമി ബ്യൂമോണ്ട്(23), ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്(ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ലോറന്‍ വിന്‍ഫീല്‍ഡിനെ രാജേശ്വരി ഗെയ്‌ക്ക്‌വാദ് പുറത്താക്കിയപ്പോള്‍, ടാമി ബ്യൂമോണ്ട്, ഹെതര്‍ നൈറ്റ് എന്നിവരുടെ വിക്കറ്റ് പൂനം യാദവിനാണ്.