ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് എത്തി.

നോട്ടിംഗ്ഹാം: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് എത്തി.

ഓപ്പണിംഗില്‍ മുരളി വിജയിയുടെ പകരക്കാരനായി ശീഖര്‍ ധവാന്‍ തിരിച്ചെത്തി. ബൗളിംഗില്‍ കുല്‍ദീപ് യാദവിന് പകരം ജസ്പ്രീത് ബൂമ്രയും അന്തിമ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ട്. ഓള്‍ റൗണ്ടര്‍ സാം കുറാന് പകരം ബെന്‍ സ്റ്റോക്സ് അന്തിമ ഇലവനിലെത്തി.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ പരമ്പര കൈവിടും.