ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി ഇന്ന് വെസ്റ്റ് ഹാമിനെ നേരിടും. വൈകിട്ട് ആറ് മണിക്കാണ് കളി തുടങ്ങുക. പതിന‌ഞ്ച് കളിയിൽ 32 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാരായ ചെൽസി. പത്ത് പോയിന്‍റുള്ള വെസ്റ്റ് ഹാം പത്തൊൻപതാം സ്ഥാനത്താണ്. 

ടോട്ടനം രാത്രി എട്ടരയ്ക്ക് സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സിറ്റി പതിനൊന്നിന് ന്യൂകാസിൽ യുണൈറ്റഡിനെയും നേരിടും. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡ് രാത്രി എട്ടേമുക്കാലിന് സെവിയയുമായി ഏറ്റുമുട്ടും. 28 പോയിന്‍റ് വീതമുള്ള റയൽ നാലും സെവിയ അഞ്ചും സ്ഥാനങ്ങളിലാണ്.