മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് ഫുള്‍സ്റ്റോപ്പിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റി ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലിവര്‍പൂളിനെ മറികടന്നു. സീസണില്‍ ലിവര്‍പൂളിന്റെ ആദ്യ തോല്‍വിയാണിത്.

ക്രിസ്റ്റര്‍ പാലസിനെതിരെയും ലെസസ്റ്റര്‍ സിറ്റിക്കെതിരെയുമുള്ള തുടര്‍തോല്‍വികളെത്തുടര്‍ന്ന് കിരീടപ്രതീക്ഷക്ഷള്‍ തുലാസിലായ സിറ്റിക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നതാണ് ഈ ജയം. സെര്‍ജിയോ അഗ്യൂറോയിലൂടെ ആദ്യം മുന്നിലെത്തിയത് സിറ്റിയായിരുന്നു. എന്നാല്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ലിവര്‍പൂള്‍ ഒപ്പമെത്തി. രണ്ടാം പകുതിയായിലായിരുന്നു സിറ്റിക്കായി ലിറോയ് സാനെയുടെ വിജയഗോള്‍ പിറന്നത്.

സിറ്റിക്ക് ഇന്നത്തെ മത്സരം യഥാര്‍ഥ ഫൈനലായിരുന്നുവെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള പറഞ്ഞു. ഇന്ന് തോറ്റിരുന്നെങ്കില്‍ സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്നുവെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. തോറ്റെങ്കിലും ലിഗില്‍ സിറ്റിയെക്കാള്‍ നാലു പോയന്റിന്റെ ലീഡുമായി ലിവര്‍പൂള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.