വിന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുടെ ഒളിഞ്ഞുനോട്ടമാണ് ട്വിറ്ററിലെ ഇന്നത്തെ ട്രെന്‍റിങ്ങ് ടോപ്പിക്കുകളില്‍ ഒന്ന്. മഴമൂലം ഉപേക്ഷിച്ച മത്സരത്തിലെ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ 12മത്തെ ഓവറിലാണ് സംഭവം.

ഡ്രസിംഗ് റൂമിന് വെളിയില്‍ വണ്‍ഡൗണായി ഇറങ്ങാനിരിക്കുന്ന കോലി ഒരു ഗ്ലാസിലൂടെ ഡ്രസിംഗ് റൂമിലേക്ക് നോക്കുന്ന ദൃശ്യം ടിവിയില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടോടെയാണ് ട്രോളുകള്‍ നിറയുന്നത്.

അങ്കിളേ, ഞങ്ങളെ ബോള്‍ കണ്ടോ., ജ‍ഡേജ പുറത്ത് വാടാ, പാണ്ഡ്യ ഒന്നും പറയില്ല ഇങ്ങനെ പോകുന്നു ട്വിറ്റര്‍ ട്രോളന്മാരുടെ ചിത്രത്തിനുള്ള കമന്‍റുകള്‍.