
എന്നാല്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മോര്‍ഗന്റെ എക്കാലത്തേയും മികച്ച 11 പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഏകദിന നായകന്‍ എംസ് ധോണിയും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുമാണ് മോര്‍ഗന്‍റെ ടീമില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ അലിസ്റ്റര്‍ കുക്കാണ് ടീമിന്‍റെ നായകനും ഓപ്പണറും.
ജാക്വിസ് കാലിസ്, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, എബി ഡിവില്ലേഴ്‌സ്, കുമാര്‍ സംഗക്കാര, ധോണി വരെയാണ് ടീമിലെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. കുംബ്ലെ ടീമിലെ ഏക സ്പിന്നറായി ഇടം പിടിക്കുമ്പോള്‍ സ്‌റ്റെയ്ന്‍, ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ് പേസ് ബൗളര്‍മാര്‍. ബാറ്റിംഗിന് പുറമെ ധോണി വിക്കറ്റ് കീപ്പംഗ് കൂടി നിര്‍വ്വഹിക്കും.
