ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ആഴ്സനലിന് തകർപ്പൻ ജയം. ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗണ്ണേഴ്സ് തോൽപ്പിച്ചത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ആഴ്സനലിന് തകർപ്പൻ ജയം. ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗണ്ണേഴ്സ് തോൽപ്പിച്ചത്.
കളി തുടങ്ങി 14-ാം മിനുട്ടിൽ തന്നെ അലക്സാന്ദ്രേ ലകാസറ്റെ ആഴ്സനലിനെ മുന്നിലെത്തിച്ചു. ലൗറന്‍റ് കോസിലനി ആണ് രണ്ടാം ഗോൾ നേടിയത്. 39-ാം മിനുറ്റിലായിരുന്ന ഗോൾ. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ലെസ്റ്ററിനെ വീഴ്ത്തി വൂള്‍വ്സ്. ആവേശപ്പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് ജയം. ഹാട്രിക്ക് നേടിയ
ജോറ്റയാണ് വിജയഗോള്‍ നേടിയത്. 4, 64, 93 മിനിറ്റുകളിലാണ് താരം ഗോള്‍ നേടിയത്. 32 പോയിന്‍റുളള വൂള്‍വ്സ് എട്ടാമതും 31 പോയിന്‍റുള്ള ലെസ്റ്റര്‍ ഒന്‍പതാം സ്ഥാനത്തുമാണ്.