ലിവർപൂൾ- വെസ്റ്റ് ഹാം മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയ‌ർ ലീഗിൽ ലിവർപൂൾ- വെസ്റ്റ് ഹാം മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. കളി തുടങ്ങി 22-ാം മിനുറ്റിൽ ലിവർപൂളിന്‍റെ സാദിയോ മാനെ ആണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ആറ് മിനുറ്റുകൾക്കകം മിഷേൽ അന്‍റോണിയയിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.

Scroll to load tweet…

മത്സരത്തിൽ 74 ശതമാനം സമയത്തും പന്ത് കൈവശം വച്ചെങ്കിലും പിന്നീട് ഒരു ഗോൾ പോലും നേടാൻ ലിവർപൂളിന് കഴിഞ്ഞില്ല. 25 മത്സരങ്ങളിൽ 62 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതാണ് ഇപ്പോൾ ലിവർപൂൾ. 59 പോയിന്‍റുള്ള സിറ്റിയാണ് രണ്ടാമത്.