ന്യൂകാസിലിനെതിരെ സിറ്റി അപ്രതീക്ഷിത തോല്‍വി വഴങ്ങി. ആദ്യ മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളില്‍ മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിലാണ് രണ്ട് ഗോളും വഴങ്ങിയത്.
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി. ന്യൂകാസിലിനെതിരെ സിറ്റി അപ്രതീക്ഷിത തോല്‍വി വഴങ്ങി. ആദ്യ മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളില്‍ മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിലാണ് രണ്ട് ഗോളും വഴങ്ങിയത്. ഇതോടെ ലിവര്‍പൂളിനേക്കാള്‍ നാല് പോയിന്‍റ് പിന്നില്‍ തന്നെ സിറ്റി തുടരും.
ഇന്ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് ലീഗില്‍ ഏഴ് പോയിന്‍റ് ലീഡാകും. അതേസമയം ജനുവരി മാത്രമേ ആയിട്ടുള്ളെന്നും ലിവര്‍പൂളിനെ മറികടക്കാന്‍ ഇനിയും സമയം ഉണ്ടെന്നും സിറ്റി കോച്ച് ഗ്വാര്‍ഡിയോള പ്രതികരിച്ചു.
