Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മത്സരങ്ങള്‍ തീപാറും; പ്രമുഖര്‍ കളിക്കളത്തില്‍

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വെസ്റ്റ് ഹാമാണ് എതിരാളി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. ലിവർപൂളിന് വാറ്റ്ഫോർഡാണ് എതിരാളി... 

epl 2018-19 Man City vs West Ham Preview
Author
London, First Published Nov 24, 2018, 6:27 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് പതിമൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക്
വെസ്റ്റ് ഹാമാണ് എതിരാളി. രാത്രി എട്ടരയ്ക്ക് വെസ്റ്റ് ഹാമിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 12 കളിയിൽ 32 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പെപ് ഗാർഡിയോളയുടെ സിറ്റി. പരുക്കേറ്റ ബെഞ്ചമിൻ മെൻഡിയും ബെർണാർഡോ സിൽവയും ഇല്ലാതെയാവും സിറ്റി കളിക്കുക.

ലീഗിലെ എട്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ ക്രിസ്റ്റൽ പാലസിനെ നേരിടും. റൊമേലു ലുക്കാകു, പോൾ പോഗ്ബ, മാർക്കസ് റഷ്‌ഫോര്‍ഡ്, ആന്തണി മാർഷ്യാൽ, അന്‍റോണിയ വലൻസിയ, മൗറേൻ ഫെല്ലിനി എന്നിവ‍ർ പരിക്കിൽ നിന്ന് മോചിതരായത് യുണൈറ്റഡിന് ആശ്വാസമാണ്.
 
ലിവർപൂളിന് വാറ്റ്ഫോർഡാണ് എതിരാളി. ലിവർപൂൾ രണ്ടും വാറ്റ്ഫോർഡ് ഏഴും സ്ഥാനത്താണ്. കാർഡിഫ് സിറ്റിയെ എവർട്ടനും ബ്രൈറ്റണെ ലെസ്റ്റർ സിറ്റിയും സതാംപ്ടണെ ഫുൾഹാമും നേരിടും. എല്ലാ കളികളും രാത്രി എട്ടരയ്ക്കാണ് തുടങ്ങുക. പതിനൊന്നിന് തുടങ്ങുന്ന കളിയിൽ ചെൽസി, ടോട്ടനവുമായി ഏറ്റുമുട്ടും. ചെൽസി മൂന്നും ടോട്ടനും നാലും സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios