നാടകീയ തിരിച്ചുവരവൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. 87-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന യുണൈറ്റഡ് ഇഞ്ച്വറി ടൈമിലാണ് സമനില പിടിച്ചെടുത്തത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ നാടകീയ തിരിച്ചുവരവിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. 87-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന യുണൈറ്റഡ് ഇഞ്ച്വറി ടൈമിലാണ് സമനില പിടിച്ചെടുത്തത്.
ഇടക്കാല പരിശീലകന്‍ സോള്‍ഷെയറിന്‍റെ കീഴില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ ജയിച്ചതിന് ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങുന്നത്. 51-ാം മിനിറ്റില്‍ ആഷ്‌ലി ബാണ്‍സ് ബേണ്‍ലിക്ക് ലീഡ് നല്‍കി. 81-ാം മിനിറ്റില്‍ വുഡിന്റെ ഗോളിലൂടെ ജയം ഉറപ്പിച്ചു.
എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ വീറോടെ പൊരുതിയ യുണൈറ്റഡ് 87-ാം മിനിറ്റില്‍ പോഗ്ബയുടെ പെനാല്‍ട്ടിയിലൂടെ ഒരു ഗോള്‍ മടക്കി. എക്സ്ട്രാ ടൈമില്‍ വിക്ടര്‍ ലിന്‍ഡെല്‍ഫ് സമനിലയുടെ ആശ്വാസം നല്‍കി.
