മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ബേൺലിയെ തകർത്തു. ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യൻമാര്‍...

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ബേൺലിയെ തകർത്തു. പതിനേഴാം മിനിറ്റിൽ സെർജിയോ അഗ്യൂറോയാണ് സ്കോറിംഗിന് തുടക്കമിട്ടത്. ബെർണാർഡോ സിൽവ, ഫെർണാണ്ടീഞ്ഞോ, റിയാദ് മെഹറസ്, ലിറോയ് സാനേ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

ഒൻപത് കളിയിൽ 23 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യൻമാരായ സിറ്റി. മറ്റൊരു മത്സരത്തിൽ ലിവർപൂൾ മുഹമ്മദ് സലായുടെ ഒറ്റ ഗോളിന് ഹഡേഴ്സ്ഫീൽഡിനെ തോൽപിച്ചു.