കളിതീരാൻ സെക്കൻഡുകൾ ശേഷിക്കേ റോസ് ബാർക്‌ലി നേടിയ ഗോള്‍ ചെൽസിയെ കാത്തു. മത്സരം ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍. 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് സൂപ്പർ പോരാട്ടം സമനിലയിൽ. ഇരുടീമും രണ്ട് ഗോൾ വീതം നേടി. ആവേശപ്പോരാട്ടത്തിൽ കളിതീരാൻ സെക്കൻഡുകൾ ശേഷിക്കേ റോസ് ബാർക്‌ലി നേടിയ ഗോളാണ് ചെൽസിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

സമനില നേടിയ ശേഷം യുണൈറ്റഡ് കോച്ച് മോറീഞ്ഞോയ്ക്ക് മുന്നിൽ ചെൽസി സപ്പോർട്ടിംഗ് സ്റ്റാഫ് ആഹ്ലാദ പ്രകടനം നടത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. അന്‍റോണിയോ റൂഡിഗറിലൂടെ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. ഇരുപത്തിയൊന്നാം മിനിറ്റിലായിരുന്നു റൂഡിഗറുടെ ഗോൾ. ക്യാപ്റ്റൻ ആന്തണി മാർഷ്യലാണ് യുണൈറ്റഡിന്‍റെ രണ്ട് ഗോളും നേടിയത്. 55, 73 മിനുറ്റുകളിലാണ് മാർഷ്യാലിന്‍റെ ഗോളുകൾ.