ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്- ടോട്ടനം സൂപ്പർ പോരാട്ടം. രാത്രി പത്തിന് ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ടോട്ടനം‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്- ടോട്ടനം സൂപ്പർ പോരാട്ടം. രാത്രി പത്തിന് ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. താൽക്കാലിക കോച്ച് ഒലേ സോൾഷെയർ ചുമതല ഏറ്റെടുത്തതിന് ശേഷം യുണൈറ്റഡ് നേരിടുന്ന ശക്തരായ എതിരാളികളാണ് ടോട്ടനം. 

Scroll to load tweet…

സോൾഷെയറിന് കീഴിൽ യുണൈറ്റഡ് ഇതുവരെ തോറ്റിട്ടില്ല. ലീഗിൽ ടോട്ടനം മൂന്നും യുണൈറ്റഡ് ആറും സ്ഥാനങ്ങളിലാണ്. ഇന്നത്തെ മറ്റൊരു മത്സരത്തിൽ എവർട്ടൻ വൈകിട്ട് 7.45ന് ബോൺമൗത്തുമായും ഏറ്റുമുട്ടും.